arunachal-pradesh-death-black-magic

അരുണാചലിലെ ദമ്പതികളുടെ മരണത്തില്‍ ദുരൂഹതകളേറെയാണ്. വളരെ അലാമിങ്ങായ, സ്ട്രേഞ്ചായ സംഭവമാണെന്ന് കുടുംബസുഹൃത്തായ സൂര്യ കൃഷ്ണമൂര്‍ത്തി പറയുന്നു. മരിച്ച മൂന്ന് പേരും വിദ്യാ സമ്പന്നാരണെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 

ദമ്പതികളുടെ മരണത്തില്‍ ബ്ലാക് മാജിക്കിന് ബന്ധമുണ്ടെന്ന് ആദ്യം സംശയം തോന്നിയതിന് കാരണം നവീന്‍റെ ഇന്‍റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററിയാണ്. മരണാനന്തര ജീവിതത്തിനെപ്പറ്റിയായിരുന്നു അത്. മൃതദേഹത്തില്‍ കാണപ്പെട്ട പ്രത്യേക തരത്തിലുള്ള മുറിവുകളും സംശയമുയര്‍ത്തി. ദമ്പതികള്‍ പുനര്‍ജനിയെന്ന ബ്ലാക് മാജിക് കമ്മ്യൂണിറ്റിയില്‍ അംഗമായിരുന്നെന്ന് അയല്‍വാസികളും പറയുന്നു. സംശയങ്ങള്‍ സത്യമാണെങ്കില്‍ ദമ്പതികള്‍ എങ്ങനെ ഇത്തരമൊരു സംഘത്തിലേക്ക് എത്തിയെന്നതും കണ്ടെത്തേണ്ടി വരും. കാവ് എന്ന വീട്ടില്‍ നിന്നും ഇറ്റാനഗറിലേക്കുള്ള ഹോട്ടലിലേക്കുള്ള യാത്ര പോലെ മറ്റൊന്ന് ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.  

ബ്ലാക് മാജിക്കുപോലുള്ള അന്ധവിശ്വാസം മൂലം ജീവന്‍ നഷ്ടപ്പെട്ട പല കഥകളും ലോകത്തെമ്പാടുമുണ്ട്. മനുഷ്യന്‍റെ ഉല്‍ഭവത്തോളം ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പ്രായവുമുണ്ട്. മനുഷ്യര്‍ വളരുന്നതനുസരിച്ച് ഇത്തരം ബ്ലാക് മാജിക് പ്രസ്ഥാനങ്ങളും വളര്‍ന്ന് രൂപമാറ്റം സംഭവിച്ചു. വിദ്യാസമ്പന്നരെ വരെ ആകര്‍ഷിക്കാന്‍ പാകത്തിന് ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചു. കൈപ്പിടിയിലൊതുങ്ങാത്ത കാര്യങ്ങളെ എളുപ്പം വശത്താക്കുക എന്ന ഉദ്ദേശം മാത്രമാണ് മനുഷ്യരെ ഇത്തരം ആശയങ്ങളിലേക്ക് നയിക്കുന്നത്. എന്നുമുതലാണ് ബ്ലാക് മാജിക് നിലവില്‍ വന്നത് എന്നതിനെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. 

ലോകമെമ്പാടും പ്രചാരമുള്ള ഫ്രീമേസണ്‍ എന്ന ബ്ലാക് മാജിക് സംഘങ്ങള്‍ക്ക് കേരളത്തിലും പ്രചാരമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മനുഷ്യരെ കുരുതി കൊടുക്കുന്നതും, സ്വയം ബലിയര്‍പ്പിക്കുന്നതും മുതല്‍ പല തരത്തിലുള്ള വിചിത്രമായ കര്‍മങ്ങളും ഇത്തരം സംഘങ്ങളിലുണ്ട്. അംഗമാകുന്നവരുടെ ചിന്തകളെ മുഴുവന്‍ സ്വാധീനിക്കുകയും പിന്നീട് ഒരു തിരിച്ചുപോക്ക് സാധ്യമല്ലാത്തതുമായ രീതിയിലുമാണ് ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെ ഞെട്ടിച്ച് ബുരാരിയിലെ‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ മരിച്ചതിന് ഇത്തരത്തില്‍ മന്ത്രവാദത്തിന്‍റെയും  അന്ധവിശ്വാസത്തിന്‍റെയും സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ചര്‍ച്ചയായതും ആകാത്തതുമായ ധാരാളം സംഭവങ്ങള്‍ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നടന്നിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ കണ്ടുവരുന്ന ആന്‍റി ക്രൈസ്റ്റ് മൂവ്മെന്‍റുകള്‍ കേരളത്തിലും എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്ലാക് മാജിക് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും മനുഷ്യക്കുരുതിയും ഇന്ത്യയില്‍ കുറ്റകരമാണെന്നിരിക്കെ സമൂഹത്തിലെ വിദ്യാസമ്പവന്നരായവര്‍ ഇത്തരം അന്ധവിശ്വാസങ്ങളോട് ആഭിമുഖ്യം കാണിക്കുന്നത് തീര്‍ത്തും വിചിത്രമാണ്.