നത്തിങ്ങിന്‍റെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണ്‍ മോഡലായ നത്തിങ് ഫോണ്‍ 2 എ മാര്‍ച്ച് അഞ്ചിന് വിപണിയിലെത്തും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഫോണിനെ അവതരിപ്പിച്ച് റിയല്‍മിക്കും, ഷവോമിക്കും വെല്ലുവിളി ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം.
ഡിസൈനിന്‍റെ കാര്യത്തിലും മറ്റ് സ്മാർട്ട്‌ഫോണ്‍ബ്രാന്‍ഡുകളുടെ മോഡലില്‍ നിന്നും വ്യത്യസ്തമാണ് നത്തിങ് ഫോണ്‍ 2 എ. പിന്‍വശത്തെ ലൈറ്റ് സ്ര്ടിപ്പ് ( ഗ്ലിഫ് ഇന്‍റര്‍ഫെയ്സ്)ആണ് നത്തിങ് മോഡലുകളുടെ ഡിസൈനിന്റെ പ്രധാന സവിശേഷത. മറ്റ് മോഡലുകളെപോലെതന്നെ ഇതിലും ഗ്ലിഫ് ഇന്‍റര്‍ഫെയ്സ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കറുപ്പ് വെള്ള എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോൺ 2a ലഭ്യമാകും. 12 ജിബി വരെ റാം സപ്പോര്‍ട്ട്, മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ ചിപ്‌സെറ്റ് എന്നിവ ഫോണില്‍ ഉള്‍പ്പെടുത്തുമെന്ന് നത്തിങ് സിഇഒ കാൾ പെയ് സ്ഥിരീകരിച്ചു.
പിന്നിൽ ഡ്യുവൽ 50 എംപി ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഉള്‍പ്പെടുന്നതാണ് ക്യാമറ സെറ്റപ്പ്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേ, 5,000 എംഎഎച്ച് ബാറ്ററി എന്നിവ ഈ സ്‌മാർട്ട്‌ഫോണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Nothing OS 2.5-ലാകും ഫോണിന്‍റെ പ്രവര്‍ത്തനം.
സ്മാർട്ട്‌ഫോണിന്‍റെ വില ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഫോൺ 2a ക്ക് ഫോൺ 1-നേക്കാൾ കുറവായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതായത് 30,000 രൂപയില്‍ താഴെ വിലയില്‍ ഫോണ്‍ സ്വന്തമാക്കാം.
നേരത്തേ പുറത്തിറങ്ങിയ നത്തിങ് ഫോണ്‍ വണ്‍, ടു എന്നീ മോഡലുകള്‍ ഇന്ത്യയില്‍ ജനപ്രീതി നേടിയിരുന്നു. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ തങ്ങളുടെ ആദ്യത്തെ ഗ്ലോബൽ എക്‌സ്‌ക്ലൂസീവ് സർവീസ് സെന്‍റര്‍ സ്ഥാപിച്ച് ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും കമ്പനി ശ്രദ്ധിച്ചിരുന്നു.
Nothing Phone 2a to launch in India on March 5