mother-kid

കണ്ണു നനയാതെ ചങ്കിടറാതെ കാണാനാകില്ല ഈ കുരുന്നിന്റെ ദൃശ്യങ്ങള്‍. ഒരു കുഞ്ഞുസൈക്കിളില്‍ കയറി അവന്‍ അവന്റെ അമ്മയുടെ കല്ലറയിലെത്തുകയാണ്, അമ്മയ്ക്കൊരു ഉമ്മ കൊടുക്കാന്‍. ദൂരെ നിന്നു തന്നെ വിളിക്കുന്നുണ്ട് അമ്മയെ, ആ കാഴ്ച തന്നെ ഹൃദയം തകരുന്നതാണ്. കല്ലറയ്ക്കടുത്തെത്തി സൈക്കിളില്‍ നിന്നിറങ്ങുമ്പോള്‍ പറയുന്നുണ്ട് അമ്മയ്ക്ക് ഉമ്മ തരാമെന്ന്. ശേഷം സൈക്കിളില്‍ നിന്നിറങ്ങി കല്ലറയ്ക്കു മുകളില്‍ പതിപ്പിച്ച അമ്മയുടെ ഫോട്ടോയ്ക്ക് ഒരു ചക്കരയുമ്മ കൊടുത്ത് ബൈ പറയുകയാണ് കുരുന്ന്. 

 

കുഞ്ഞു നാളില്‍ തന്നെ ആ കുഞ്ഞുമിടുക്കന് അമ്മയെ നഷ്ടപ്പെട്ടത് അങ്ങേയറ്റം വേദനാജനകമായ കാര്യമാണ്. അവന്റെ സ്നേഹവും ആവശ്യവും എല്ലാം വെളിവാകുന്ന ദൃശ്യങ്ങളാണിത്. കണ്ണുനനയിക്കുന്ന വിഡിയോ എങ്കിലും ആ കുരുന്നിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണണമെന്ന് തോന്നും. വിഡിയോയ്ക്ക് താഴെ നിരവധി സ്നേഹകമന്റുകളാണ് നിറയുന്നത്. എല്ലാവരും മനസ് നിറയെ വാക്കുകളിലൂടെ സ്നേഹം ചൊരിയുന്ന കാഴ്ചയാണ് . സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ അതിവേഗത്തിലാണ് ഷെയര്‍ ചെയ്യപ്പെട്ടത്.  

 

Video of a little kid who reached his mother’s grave