dmk

TOPICS COVERED

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ പൂര്‍ണ ആത്മവിശ്വാസത്തിലെന്ന് കനിമൊഴി എം.പി മനോരമ ന്യൂസിനോട്. സീറ്റ് വിഭജന ചര്‍ച്ചകളും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ്  ഡിഎംകെ. DMKയുടെ പ്രകടനപത്രികയില്‍ എന്തൊക്കെയുണ്ടാകുമെന്നും തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നു. 

തുടര്‍ഭരണം ലക്ഷ്യമിട്ടാണ് ഡിഎംകെയുടെ പ്രചാരണം. മുത്തുവേല്‍ കരുണാനിധി സ്റ്റാലിനെന്ന നേതാവിന്‍റെ പ്രതിച്ഛായ തന്നെയാണ് ഡിഎംകെയുടെ വലിയ കരുത്ത്. കേന്ദ്രത്തിനെതിരായ ശക്തമായ നിലപാടുകളിലൂടെ  ദേശീയ തലത്തിലും പ്രധാനമുഖമായി മാറിക്കഴിഞ്ഞു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തിരഞ്ഞെടുപ്പില്‍ ഡിഎംകെ പൂര്‍ണ ആത്മവിശ്വാസത്തിലെന്ന് കനിമൊഴി എംപി മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രകടന പത്രികയില്‍ സര്‍പ്രൈസുകള്‍ ഉണ്ടെന്നും കനിമൊഴി.  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തിലാക്കിയിരിക്കുകയാണ് ഡിഎംകെ. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വീണ്ടും ഇവരുമായി ചര്‍ച്ച നടത്തും. വിസികെ, ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടികളുമായും ചര്‍ച്ച ബാക്കിയാണ്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, എംഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതാണ്. 

ENGLISH SUMMARY:

DMK is fully confident about the upcoming assembly elections, according to Kanimozhi MP. The party is also working to expedite seat-sharing discussions and is expected to unveil a manifesto with potential surprises, aiming for a consecutive term.