ബംഗാൾ ഗവർണർ സ്ഥാനത്തു നിന്ന് സി.വി.ആനന്ദ് ബോസിനെ മാറ്റിയത് ബിജെപി നേതൃത്വത്തിന്‍റെ കടുത്ത അത്യപ്തിയെ തുടർന്ന്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടുള്ള മൃദുസമീപനമാണ് ആനന്ദബോസിന്‍റെ കസേര തെറിപ്പിച്ചത്. രാജിയെക്കുറിച്ച് മൗനം തുടരുകയാണ് സി.വി ആനന്ദബോസ്. ബിഹാറില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിന് തൊട്ടുപിന്നാലെ ആരിഫ് മുഹമ്മദ് ഖാന്‍റെ ഗവര്‍ണര്‍ പദവിയും പോയി. 

ബദ്ധ വൈരിയായ മമതാ ബാനര്‍ജിയെ നേരിടും എന്ന പ്രതീക്ഷയില്‍ നിയോഗിക്കപ്പെട്ട ഗവര്‍ണര്‍ ആനന്ദബോസ് പക്ഷേ മുഖ്യമന്ത്രിയുമായി നല്ല ബന്ധം സ്ഥാപിച്ചു. മുന്‍ഗാമിയായ ജഗ്ധീപ് ധന്‍കറെപ്പോലെ മുഖ്യമന്ത്രിയുമായി നിരന്തരം പോരടിക്കുന്ന ഗവര്‍ണറായിരുന്നില്ല . നിയമസഭയെ അഭിസംബോധന ചെയ്യവ്വേ മുഖ്യമന്ത്രിയെ പുകഴ്ത്തിയ ഗവര്‍ണറെ തടസപ്പെടുത്തിയത് ബിജെപി അംഗങ്ങളാണ്. ലോക്ഭവനിലെ ആഘോഷപരിപാടികളില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതോടെ പരിപാടി ബഹിഷ്കരിച്ചു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.   ബിജെപി– തൃണമൂല്‍ സംഘര്‍ഷം തെരുവിലെ ഏറ്റുമുട്ടലിലേക്ക് എത്തിയപ്പോഴും ബിജെപി പ്രതീക്ഷിച്ച പിന്തുണ ആനന്ദബോസില്‍ നിന്ന് ഉണ്ടായില്ല. ഒടുവില്‍ സുവേന്ദു അധികാരി, ആനന്ദബോസിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരില്‍ പരാതി നല്‍കി. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ ഇത്തരമൊരു സമീപനം തുടരാനാകില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെയും വിലയിരുത്തല്‍.

കേന്ദ്രസര്‍ക്കാര്‍ മറ്റേതെങ്കിലും പദവി നല്‍കിയേക്കും എന്ന സൂചനയുണ്ടെങ്കിലും സ്ഥാനചലനത്തില്‍ അതൃപ്തനാണ് ആന്ദബോസ്. ഗവര്‍ണര്‍മാരുടെ കൂട്ട മാറ്റത്തോടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ രാഷ്ട്രീയ നീക്കങ്ങളാണ്.  മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഒറ്റ രാത്രികൊണ്ട് ബീഹാർ ഗവർണർ പദവി നഷ്ടമായി. മുഖ്യമന്ത്രിയെയടക്കം മാറ്റി ബിഹാര്‍ പിടിച്ചെടുക്കാനുള്ള ബിജെപി നീക്കത്തിനിടെയാണ് ഗവര്‍ണറുടെ സ്ഥാനചലനം. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കറുടെ അവസ്ഥയാണ് ഗവര്‍ണര്‍മാര്‍ക്കെന്നും ഭരണഘടനാ പദവികളെ ബിജെപി അവഹേളിക്കുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

Bengal Governor CV Ananda Bose Removed Amidst BJP Discontent:

CV Ananda Bose's removal as Bengal Governor stemmed from significant dissatisfaction within the BJP leadership due to his perceived soft approach towards Chief Minister Mamata Banerjee. This move follows the recent removal of Arif Mohammad Khan from his Governor post in Bihar