manipur-03

TOPICS COVERED

 

മണിപ്പുരില്‍ ഒരു വര്‍ഷം നീണ്ട രാഷ്ട്രപതി ഭരണത്തിന് അവസാനമാകുന്നു. മെയ്തെയ് വിഭാഗക്കാരനും ബി.ജെ.പി നേതാവുമായ യുംനാം ഖേംചന്ദിന്‍റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കും.  ഡല്‍ഹിയില്‍ ചേര്‍ന്ന മണിപ്പുര്‍ ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം യുംനാം ഖേംചന്ദിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകും. 

 

മെയ്തെയ്– കുക്കി സംഘര്‍ഷത്തെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബീരേന്‍ സിങ് സര്‍ക്കാര്‍ രാജിവച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. യുംനാം ഖേംചന്ദ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ നടക്കും. 

ENGLISH SUMMARY:

President’s Rule in Manipur, which lasted for a year, is coming to an end. A new government will be formed under the leadership of Yumnam Khemchand, a Meitei community leader and BJP member. The BJP Parliamentary Party meeting held in Delhi recommended Yumnam Khemchand as the Chief Minister. There will also be two Deputy Chief Ministers.