stalin-image-election

തമിഴ്നാട്ടില്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. തമിഴ്നാട് തലൈ കുനിയാത് എന്ന പേരിലാണ് പ്രചാരണം.  22 താരപ്രചാരകരും രംഗത്തുണ്ട്.

ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണം 234 മണ്ഡലങ്ങളിലുമെത്തും. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. വിദ്യാഭ്യാസം– ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ആവിഷ്കരിച്ച പദ്ധതികള്‍ക്ക് പ്രചാരണത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കും. 

ഇതിന് പുറമേ ജനങ്ങളുടെ  പ്രതീക്ഷകളും ആവശ്യങ്ങളും കേള്‍ക്കുകയും ചെയ്യും. തമിഴ്നാട് തലൈ കുനിയാത് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കേന്ദ്ര സര്‍ക്കാരിന് എതിരെ കൂടി ഉള്ളതാണ് പ്രചാരണം. സമഗ്ര ശിക്ഷ ഫണ്ട് ഉള്‍പ്പെടെ സംസ്ഥാനത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടും. ഡിഎംകെയെ തോല്‍പ്പിക്കുമെന്നത് എടപ്പാടി പളനിസാമിയുടെ സ്വപ്നം മാത്രമാണെന്നും ഇളങ്കോവന്‍. ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ. നാളെ കോണ്‍ഗ്രസുമായി ഡിഎംകെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം. 

ENGLISH SUMMARY:

The DMK is set to launch its month-long election campaign titled 'Tamil Nadu Thalai Kuniyathu' across all 234 constituencies. A team of 22 star campaigners will highlight the government’s achievements in education and healthcare while addressing public grievances. The campaign specifically targets the central government for allegedly withholding state funds, including the Samagra Shiksha grants. DMK leaders have dismissed Edappadi Palaniswami's claims of defeating the party as mere wishful thinking. Additionally, crucial seat-sharing discussions with the Congress are scheduled to take place tomorrow to solidify the alliance. This strategic outreach aims to consolidate the party's influence ahead of the high-stakes assembly elections.