മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്നു രാഹുല്‍ ഗാന്ധി. 5 മാസത്തിനിടെ വന്‍തോതില്‍ വോട്ടര്‍മാരെ ചേര്‍ത്തു . അഞ്ചുമണിക്കുശേഷം മിക്കയിടങ്ങളിലും പോളിങ് നടന്നു. ഒരുകോടി പുതിയ വോട്ടര്‍മാരെ ചേര്‍ത്തു. കമ്മിഷന്‍ വോട്ടര്‍പട്ടിക നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ നിയമങ്ങള്‍ മാറ്റി. കമ്മിഷന്‍ ബി.ജെ.പിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നു. വോട്ടര്‍പട്ടികയിലെ ഓരോ ചിത്രവും പേരും പരിശോധിച്ചു. കടലാസ് രേഖകള്‍ പരിശോധിച്ചു.
കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത് 16 സീറ്റായിരുന്നു. കോണ്‍ഗ്രസിന് കിട്ടിയത് 9 സീറ്റ് മാത്രം . ഒരു ലോക്സഭാ സീറ്റിലെ ഒരു നിയമസഭാ സീറ്റ് പരിശോധിച്ചു .
മഹാദേവ്പുര മണ്ഡലത്തിലെ വോട്ടര്‍പട്ടികയാണ് പരിശോധിച്ചത്. 1,00,250 വോട്ടുകള്‍ മോഷ്ടിച്ചെന്നു മനസിലായി. 11,000 വോട്ടര്‍മാര്‍ പല ബൂത്തുകളില്‍ പലതവണ വോട്ട് ചെയ്തു.
ഇവിടെ ബി.ജെ.പി ജയിച്ചത് 32,707 വോട്ടുകള്‍ക്കാണ്. വ്യാജവിലാസത്തിലും വോട്ടുകളെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.