congress-warning-to-shashi-tharoor-over-india-pak-comment

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് പാര്‍ട്ടി നേതൃത്വത്തിന്റെ താക്കീത്. പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തില്‍ അറിയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ല ഇതെന്നും നേതൃത്വം വ്യക്തമാക്കി. തരൂര്‍ പരിധി ലംഘിച്ചെന്ന് മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ഇന്ത്യ-പാക് സന്ദര്‍ശനത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി തരൂര്‍ പ്രതികരിച്ചതോടെയാണ് താക്കീത് നല്‍കിയത്. പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി പൊതു ഇടങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കരുതെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ തരൂരിനോട് ആവശ്യപ്പെട്ടു.  

ENGLISH SUMMARY:

Congress leader Shashi Tharoor receives a warning from party leadership for crossing the line with personal remarks on the India-Pakistan visit. Senior leaders emphasized that this is not the time for personal opinions that contradict the party's stance.