baby-cpm

നാഷനൽ ഹെറാൾഡ് കേസിൽ നിലപാട് പറഞ്ഞ് സിപിഎം . ഇ.ഡി.ആരെ വേട്ടയാടുന്നോ അവർക്കൊപ്പമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഇക്കാര്യത്തിൽ സിപിഎമ്മിന് രണ്ട് നിലപാട് ഇല്ല. എന്നാൽ ചില പാർട്ടികൾ സിപിഎമ്മിന്റെ നേതാക്കൾ വേട്ടയാടപ്പെടുമ്പോൾ ബിജെപിക്ക് അനുകൂലമായി വർത്തമാനം പറയുമെന്നും ബേബി ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

വിഷയത്തിൽ കോൺഗ്രസിനെ പിന്തുണച്ച് ഡിഎംകെയും രംഗത്തെത്തി. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നുവെന്ന് ടി.ആർ ബാലൂ. ഇ.ഡി നീക്കം ഗുജറാത്തിലെ കോൺഗ്രസിന്റെ വിശാല പ്രവർത്തക സമിതിയോഗത്തിൽ ബിജെപിയേ രാഹുൽ ഗാന്ധി ശക്തമായി വിമർശിക്കുകയും ജനദ്രോഹനയങ്ങൾ പുറത്ത് കൊണ്ടുവരികയും ചെയ്തതിനാലെന്നും ബാലു പറഞ്ഞു. കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള നടപടി ബിജെപി സ്വീകരിക്കുന്നതെന്നും ബാലു വിമർശിച്ചു.

ENGLISH SUMMARY:

CPM expresses stance on National Herald case