ഡൽഹിയിലെ എഎപിയുടെ പരാജയത്തിന് പിന്നാലെ നിർണായക അവകാശവാദവുമായി കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്‌വ. പഞ്ചാബിലെ 30 എഎപി എംഎൽഎമാർ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തൽ.
ഒരു വർഷത്തോളമായി എ.എ.പി എം.എൽ.എ മാർ തന്നെ ബന്ധപ്പെടുന്നു എന്നും അവർ പാർട്ടി ഉപേക്ഷിക്കാൻ തയ്യാറാണെന്നും ബജ്വ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ബിജെപിയിൽ ചേർന്നേക്കുമെന്നും ഡൽഹിക്ക് സമാനമായി പഞ്ചാബിലെ എ.എ.പി സർക്കാരും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ബജ്വ ആരോപിച്ചു.