rahul-gandhi-leader-of-opposition

രാഹുൽ ഗാന്ധി ലോക്സഭ പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് പ്രവർത്തക സമിതി ഐക്യകണ്ഠേന രാഹുൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം സോണിയ ഗാന്ധിയെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുത്തു. 

 

പത്തുവർഷത്തിനുശേഷം 100 ൽ അധികം സീറ്റോടെ  കോൺഗ്രസിന് ലഭിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് പദവിയിലേക്ക് രാഹുൽ ഗാന്ധി തന്നെ വരണമെന്നായിരുന്നം പ്രവർത്തകസമിതിയുടെ ആവശ്യം. മോദിയും എൻഡിഎയും പരുങ്ങലിലായ സാഹചര്യത്തിൽ നേരിട്ടുള്ള പോരാട്ടത്തിന് രാഹുൽ തന്നെ പ്രതിപക്ഷത്തെ നയിണ്ടേത് അനിവാര്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുതിർന്ന നേതാവ് ദ്വിഗ് വിജയ്സിംഗ് അവതരിപ്പിച്ച പ്രമേയം പ്രവർത്തകസമിതി ഐകകണ്ഠ്യേനെ പാസാക്കി. പ്രമേയത്തെ രാഹുൽ എതിർത്തില്ല. ശേഷം ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി തന്നെ ചെയർപേഴ്സണായി തുടരട്ടെ എന്ന് ഒന്നിച്ച് തീരുമാനിച്ചു. സോണിയ ഗാന്ധിയാണ് പ്രതിപക്ഷ നേതാവിൻ്റെ പേര് ലോക്സഭ സ്പീക്കർക്ക് നിർദേശിക്കുക. അതിനുമുൻപായി ലോക്സഭ എംപിമാരുടെ യോഗം സോണിയാഗാന്ധി വിളിക്കും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും  കോൺഗ്രസിൻ്റെ വിജയത്തിൽ രാഹുലും ഭാരത് ജോഡോ യാത്രയും വഹിച്ച പങ്ക് ആമുഖപ്രസംഗത്തിൽ ഖർഗെ പ്രത്യേകം ചൂണ്ടിക്കാട്ടി. പരാജയം ഉണ്ടായടങ്ങളിൽ പ്രത്യേകം യോഗം ചേർന്ന് പരിഹാരനടപടികൾ കാണണമെന്നും ഖർഗെ നിർദ്ദേശിച്ചു. ഉത്തർ പ്രദേശിൽ   ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ കോൺഗ്രസ് ജനങ്ങൾക്ക് നന്ദി പറയാനായി പ്രത്യേക യാത്ര നടത്തും.

ENGLISH SUMMARY:

Rahul Gandhi will be Leader of Opposition in LokSabha