assembly

TOPICS COVERED

ചെറിയൊരിടവേളയ്ക്ക് ശേഷം നാളെ നിയമസഭ വീണ്ടും ചേരുമ്പോള്‍ത്തന്നെ മുതല്‍ സര്‍ക്കാരിനെരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷം. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മന്ത്രി വി.എന്‍.വാസവന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ തുടങ്ങിയ സത്യഗ്രഹം തുടരും. ആലപ്പുഴയിലെയും നെടുമങ്ങാട്ടെയും ഉള്‍പ്പടെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാപ്പിഴവ് സഭാതലത്തില്‍ ഉന്നയിക്കാന്‍ കഴിയുമോയെന്നുതന്നെ സംശയമാണ്.

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പുറമെ തന്ത്രിയുടെ അറസ്റ്റും ആയുധമാക്കിയാകും പ്രതിപക്ഷം സര്‍ക്കാരിനെതിരെ നാളെ സഭാതലത്തില്‍ പ്രതിഷേധമുയര്‍ത്തുക. മന്ത്രി വി.എന്‍. വാസവന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ മാര്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രമിരിക്കും. ആരൊക്കെ സമരത്തില്‍ പങ്കെടുക്കണമെന്ന് രാവിലെ ചേരുന്ന യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും. പ്രതിപക്ഷനേതാവ് നവയുഗയാത്രയുടെ ഭാഗമായി ഇടുക്കിയിലായതില്‍ നിയമസഭയില്‍ എത്തില്ല. സ്ത്രീപ്രവേശ പ്രശ്നത്തില്‍ സര്‍ക്കാരിനെതിരായ നിപാട് സ്വീകരിച്ചതിന്‍റെ പ്രതികാരമെന്ന നിലയിലാണ് തന്ത്രിയെ ജയിലില്‍ അടച്ചതെന്ന വാദവും പ്രതിപക്ഷം ഉന്നയിക്കും.

 ആലപ്പുഴയിലും നെടുമങ്ങാട്ടും ഉള്‍പ്പടെ സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സാപ്പിഴവില്‍ വലിയതോതിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ സഭാതലത്തില്‍ ഇത് ഉന്നയിക്കാന്‍ അവസരം കിട്ടുമോയെന്ന് സംശയമാണ്. സഭാനടപടികള്‍ സ്തംഭിപ്പിക്കുന്ന വിധത്തിലുള്ള പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്

ENGLISH SUMMARY:

Malayala Manorama Online News covers the upcoming Kerala Assembly session where the opposition plans a strong protest against the government. They will continue their satyagraha demanding the resignation of Minister V. N. Vasavan over the gold smuggling case and raise issues of medical negligence in government hospitals.