ai

നിര്‍മിത ബുദ്ധിയുടെ പ്രായോഗികത അവതരിപ്പിച്ച് എ.ഐ ഉച്ചകോടിയോടനുബന്ധിച്ചുള്ള എ.ഐ എക്സ്പോ.  ജനത, ഭൂമി, പുരോഗതി എന്നീ മൂന്നു പ്രമേയങ്ങളിലാണ് വമ്പന്‍ പ്രദര്‍ശനം. 13 രാജ്യങ്ങളുടെ പവലിയനുകളും ലോകത്തെ അറുന്നൂറിലധികം മുന്‍നിര സ്റ്റാർട്ടപ്പുകളുടെ സ്റ്റാളുകളും എക്സ്പോയുടെ ഭാഗമാണ്.  ‌

നിര്‍മിത ബുദ്ധി ലോകത്ത് എന്തെല്ലാം മാറ്റങ്ങളുണ്ടാകും, ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കും,  പ്രായോഗിക തലത്തില്‍ എങ്ങനെ ഗുണം ചെയ്യും ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു ഇന്ത്യ എ.ഐ ഇംപാക്ട് എക്സ്പോ. എ.ഐ സാങ്കേതികവിദ്യ സാധാരണ ജനങ്ങള്‍ക്ക് ഉപകരിക്കുന്നതെങ്ങനെയെന്ന് എക്സ്പോയില്‍ മനസിലാക്കാം.  എക്സ്പോ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിദഗ്ധരോട്  പുതിയ സാങ്കേതിക വിദ്യകള്‍ ചോദിച്ചറി‍ഞ്ഞു.

ഭാരത് മണ്ഡപത്തിലെ 10 വേദികളിലായുള്ള വിശാലമായ പ്രദര്‍ശനത്തില്‍ ആഗോള സാങ്കേതികവിദ്യ സ്ഥാപനങ്ങളുടെ നാശങ്ങള്‍ അവതരിപ്പിക്കുന്നു.   നിർമിതബുദ്ധി മേഖലയിലെ രാജ്യാന്തര സഹകരണം വ്യക്തമാക്കി ജപ്പാൻ, റഷ്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങി 13 രാജ്യങ്ങളുടെ പവിലിയനുകളും എക്സ്പോയുടെ പ്രത്യേകതയാണ്. .  വെള്ളിയാഴ്ചവരെ നീളുന്ന എക്സ്പോയില്‍ മുന്നൂറിലധികം പ്രദർശന പവിലിയനുകളും തത്സമയ പ്രദർശനങ്ങളും അണിനിരക്കും. ‌ആഗോള നിർമിതബുദ്ധി രംഗത്ത് സഹകരണം വളർത്തുകയും വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് എക്സ്പോയുടെ ലക്ഷ്യം.

ENGLISH SUMMARY:

The AI Impact Expo showcases the practical applications of Artificial Intelligence, focusing on 'People, Planet, Progress.' This extensive exhibition features pavilions from 13 countries and stalls from over 600 leading startups, demonstrating how AI technology will transform lives and offer practical benefits to the common person.