bihar-woman

TOPICS COVERED

ബിഹാറിലെ മുസഫര്‍പൂരില്‍ പൊതുറോഡില്‍വച്ച് മകളെ മര്‍ദിക്കുന്ന അമ്മയുടെ വിഡിയോ വൈറലാകുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് അമ്മയ്ക്കെതിരെ ഉയരുന്നത്. വിഡിയോ കണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

 

സ്കൂള്‍ബാഗില്‍ ഇഷ്ടിക കുത്തിനിറച്ച ശേഷം മകളോട് അത് ചുമക്കാനാവശ്യപ്പെട്ടാണ് മര്‍ദനം. അത് ചുമക്കാന്‍ പോലും ആരോഗ്യമില്ലാത്ത കുട്ടിയെ മുഖത്ത് പലതവണ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടി വേദനകൊണ്ട് കരയുന്നതും വിഡിയോയില്‍ വ്യക്തമാണ്. 

 

കണ്ടു നിന്നവരെല്ലാം അമ്മയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. എമര്‍ജന്‍സി നമ്പറില്‍ വിളിക്കാനായി കൂട്ടത്തിലൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ ആരെ വേണമെങ്കിലും വിളിച്ചോളൂവെന്നായിരുന്നു സ്ത്രീയുടെ പ്രതികരണം. ചുറ്റുമുള്ളവരുടെ പ്രതിഷേധം വകവയ്ക്കാതെ കുട്ടിയേയുംകൊണ്ട് ഓടി രക്ഷപ്പെടാനായിരുന്നു അവര്‍ ശ്രമിച്ചത്. 

 

വിഡിയോ പ്രചരിച്ചതോടെ മുസഫര്‍പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് കന്തേഷ്കുമാര്‍ മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥനും അന്വേഷണത്തിന്റെ ഭാഗമാകും. വിഡിയോയുടെ ആധികാരികത പരിശോധിച്ച് അമ്മയേയും കുട്ടിയേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

Bihar woman slaps daughter publicly, forces carry bricks in school bag:

A video of a mother beating her daughter on a public road in Muzaffarpur, Bihar, is going viral. As the visuals of the assault spread on social media, there has been strong public outrage against the mother. After watching the video, the police have begun an investigation.