ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പ്രമുഖ വ്യവസായി സി.ജെ.റോയിക്ക് വിട. സംസ്കാരച്ചടങ്ങുകള്‍ ബന്നാര്‍ഘട്ടയില്‍ പൂര്‍ത്തിയായി.കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റ കാസ്‍കേഡ് റിസോര്‍ട്ടിലാണ് അന്ത്യവിശ്രമം. പൊതുദര്‍ശനത്തിന് മന്ത്രിമാരടക്കം നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
Also Read: റോയ് കൈവിടാത്ത സ്യൂട്ട്കേസ്; തോക്ക് സൂക്ഷിച്ചതും ഇതേപെട്ടിയില്‍; ഹൃദയവും വയറും തകർത്ത് വെടിയുണ്ട
അതേസമയം സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹതയേറുകയാണ്. റെയ്ഡ് നടത്തിയ ഐ.ടി. ഉദ്യോഗസ്ഥരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. മരണം നടക്കുന്നതിന് തൊട്ടു മുൻപ് റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി വഴക്കോ , തർക്കമോ ഉണ്ടായിട്ടില്ലന്ന് പൊലീസ് കണ്ടെത്തി. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ബെംഗളുരു നഗരത്തിന്റെ വളർച്ചയ്ക്കൊപ്പം തുടങ്ങി രാജ്യാന്തര തലത്തിലേക്ക് വളർന്ന സി.ജെ റോയിക്ക് ഉദ്യാന നഗരം വിട ചൊല്ലി. ഭാര്യ ലീനാ റോയി, മകൻ രോഹിത്ത് , മകൾ റിയാ റോയി സഹോദരങ്ങൾ അടക്കം അടുത്ത ബന്ധുക്കളെത്തിയാണ് ബൗറിങ് ആശുപത്രി മോർച്ചറിയിൽ നിന്ന് ഭാൗതികദേഹം ഏറ്റുവാങ്ങി. തുടർന്ന് വിലാപയാത്രയായി ബന്നാർഘട്ടയിലെ നേച്ചർ ലക്ഷ്യറി കാസാകാഡ് റിസോർട്ടിലേക്ക്. തുടർന്ന് സെന്റ് ജോസഫ് പള്ളിയിലെ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം.
പിടിച്ചെടുത്ത രേഖകൾ സംബദ്ധിച്ച നടപടികൾ പൂർത്തിയാക്കുക മാത്രമാണുണ്ടായതെന്ന ആദായ നികുതി വകുപ്പിന്റെ വാദം ശരിവെയ്കുന്നതാണ് പൊലീസ് കണ്ടെത്തൽ. സംസ്കാര ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങൾ, കമ്പനിയിലെ ഉന്നതർ അടക്കമുളളവരുടെ വിശദമായ മൊഴിയെടുക്കുന്നതോടെ ദുരൂഹതകൾ നീങ്ങുമെന്നാണ് പൊലീസ് വിലയിരുത്തൽ