AI Generated Image

AI Generated Image

TOPICS COVERED

 ന്യൂ ഇയര്‍ പാര്‍ട്ടിക്കായി 45കാരനായ കാമുകനെ വിളിച്ചുവരുത്തിയ ശേഷം സ്വകാര്യഭാഗങ്ങള്‍ വെട്ടിമുറിച്ച് യുവതി. മുംബൈ സാന്താക്രൂസ് കലിനയിലാണ് സംഭവം. പ്രതിയെ പിടികൂടാനായി പൊലീസ് പരക്കം പായുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകനെ ന്യൂ ഇയര്‍ ആഘോഷിക്കാനായാണ് 25കാരി താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.

കാമുകനെ ആക്രമിക്കാനായി മൂര്‍ച്ചകൂട്ടിയ ഒരു കത്തിയും കയ്യില്‍ കരുതിയിരുന്നു. പലതവണ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും കാമുകന്‍ അതിന് തയ്യാറായില്ല. പുതുവര്‍ഷദിനമായ വ്യാഴാഴ്ച്ച പുലര്‍ച്ചെയും ഇരുവരും തമ്മില്‍ വിവാഹക്കാര്യം പറഞ്ഞ് തര്‍ക്കമായി. പിന്നാലെയാണ് യുവതി സൂക്ഷിച്ചുവച്ചിരുന്ന കത്തിയെടുത്ത് ഇയാളുടെ സ്വകാര്യഭാഗങ്ങള്‍ വെട്ടിമുറിച്ചത്.

അതിഗുരുതരമായി പരുക്കേറ്റ് ചോരവാര്‍ന്ന നിലയില്‍ 45കാരന്‍ ഒരു വിധത്തില്‍ വീട്ടില്‍ നിന്നും പുറത്തേക്കുവന്ന് സഹോദരനെ വിളിച്ചു. അധികം വൈകാതെ സഹോദരനെത്തി ഇയാളെ വിഎന്‍ ദേശായി ആശുപത്രിയിലെത്തിച്ചു. കുറ്റകരമായ ഭീഷണിയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Mumbai crime leads the news. A woman in Mumbai attacked her boyfriend on New Year's Day, leading to a police investigation.