രാജസ്ഥാനില്‍ പുതുവല്‍സര തലേന്ന് സ്ഫോടകവസ്തുക്കൾ നിറച്ച കാര്‍ കണ്ടെത്തി. ടോങ്കിലാണ് 150 കിലോഗ്രാം അനധികൃത അമോണിയം നൈട്രേറ്റ് അടങ്ങിയ നിറച്ച മാരുതി സിയാസ് കാർ കണ്ടെത്തിയത്. ഏകദേശം 200 വെടിയുണ്ടകളും ഏകദേശം 1,100 മീറ്റർ നീളമുള്ള ആറ് ബണ്ടിലുകളുള്ള സേഫ്റ്റി ഫ്യൂസ് വയറും വാഹനത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ ബുണ്ടിയിൽ നിന്ന് ടോങ്കിലേക്ക് സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ENGLISH SUMMARY:
Rajasthan police seized a Maruti Ciaz carrying 150kg of illegal ammonium nitrate, 200 explosive batteries, and 1,100 meters of safety fuse in Tonk on New Year's Eve 2025. Two suspects, Surendra and Surendra Mochi, have been arrested as intelligence agencies probe a potential terror link or illegal mining supply.