Image: PTI
തനിക്കൊപ്പം സെല്‍ഫിയെടുക്കുന്ന പെണ്‍കുട്ടികള്‍ നല്ല വസ്ത്രം ധരിച്ചുവരണമെന്ന് മധ്യപ്രദേശിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കൈലാഷ് വിജയവര്‍ഗീയ. ഇന്‍ഡോറില്‍ പരിസ്ഥിതി ദിന പരിപാടിയില്‍ പങ്കെടുത്താണ് പരിസ്ഥിതിയുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീകളുടെ വസ്ത്രധാരണ വിഷയം മന്ത്രി എടുത്തിട്ടതും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതും.
ഇറുകിയ വസ്ത്രം ധരിക്കുന്ന പ്രവണതയെ അംഗീകരിക്കില്ല. ഇറുകിയ വസ്ത്രം പാശ്ചാത്യ സൗന്ദര്യ സങ്കല്‍പ്പമാണ്. ഇത്തരക്കാരെ തനിക്കിഷ്ടമില്ല. ഇന്ത്യൻ സംസ്കാരം അനുസരിച്ച് സ്ത്രീകളെ ദേവതയുടെ രൂപമായി കണക്കാക്കുന്നുവെന്നും മന്ത്രി. കൈലാഷ് വിജയവര്‍ഗീയ വിവാദ പരാമര്‍ശം നടത്തുമ്പോള്‍ സദസിലുള്ള ആളുകള്‍ കയ്യടിച്ചും ചിരിച്ചും ആവോളം പ്രോല്‍സാഹിപ്പിച്ചുകൊണ്ടേയിരുന്നു.
മന്ത്രിയുടെ പ്രസംഗ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി മറുപടി പറയണമെന്നും മന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.