ഇന്‍ജക്ഷന്‍ പേടിയുള്ള പലരും നമുക്കിടയില്‍ ഉണ്ടാകും. പേടി കാരണം ബ്ലഡ് ടെസ്റ്റ് വരെ എടുക്കാന്‍ മടിയുളളവര്‍ കാണും. അത്തരക്കാര്‍ക്കുളള ഒരു സന്തോഷവാര്‍ത്തയാണ് ഇനി പറയുന്നത്
ഇനി സൂചി കുത്താതെ രക്തം പൊടിയാതെ രക്തപരിശോധന നടത്താം. കേള്‍ക്കുമ്പോള്‍ അവിശ്വസിനീയമെങ്കിലും സംഗതി സത്യമാണ്. അതിനുളള ഒരു എഐ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഒരു സ്റ്റാര്‍ട്ടപ്പ്. ക്വിക്ക് വൈറ്റല്‍സ് എന്ന ആപ് വഴിയാണ് ഫേസ് സ്കാനിങ്ങിലൂടെ രക്ത പരിശോധന സാധ്യമാകുന്നത്. ചെയ്യേണ്ടത് ഇത്ര മാത്രം.. നല്ല വെളിച്ചമുള്ള ഒരു മുറിയില്‍ ആപ് ഉപയോഗിച്ച് ഫേസ് സ്കാന്‍ ചെയ്യുക 20 മുതല്‍ 60 സെക്കന്‍ഡില്‍ റിസള്‍ട്ട് ലഭിക്കും. രക്ത സമ്മര്‍ദം, ഹിമോഗ്ലോബിന്‍ ലെവല്‍, പ്രമേഹ സാധ്യത, ഹൃദയമിടിപ്പ്, ഹൃദയമിടിപ്പിന്റെ വേരിയബിളിറ്റി, ശ്വസന നിരക്ക്, ഓക്സിജന്‍ സാചുറേഷന്‍ തുടങ്ങി നിങ്ങള്‍ക്ക് സ്ട്രെസ് ഉണ്ടോ എന്നു വരെ ആപ് പറയും.പരമ്പരാഗത രക്തപരിശോധനകളില്‍ നിന്ന് വ്യത്യസ്തമായി ഫോട്ടോപ്ലെത്തിസ്മോഗ്രഫി (photoplethysmography) എന്ന പ്രക്രിയയിലൂടെയാണ് രക്തം പരിശോധിക്കുന്നത്. ചര്‍മത്തിലൂടെ പ്രകാശം ആഗിരണം ചെയ്യുന്നതിലെ മാറ്റങ്ങള്‍ കണ്ടെത്തുന്ന സാങ്കേതിക വിദ്യയായണിത് . ഒന്നിലധിയം ഉപയോക്താക്കളെ റജിസ്റ്റര്‍ ചെയ്യാന്‍ ഈ ഉപകരണം അനുവദിക്കുന്നു. അതുപോലെ രോഗികളുടെ ഡേറ്റ ചോരുമെന്ന പേടി വേണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. അംഗീകൃത ആരോഗ്യ സംരക്ഷണ ദാതാക്കളുമായി മാത്രമേ ഡേറ്റ പങ്കിടുകയുള്ളൂ എന്നാണ് അവകാശവാദം. ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ അവതരിപ്പിച്ച ആപ് രാജ്യത്തുടനീളം അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഡെവലപര്‍മാര്‍