srinagar-security-personnel-keep-vigil

ജമ്മു കശ്മീരിൽ പാക് സൈന്യം വീണ്ടും വെടിനിർത്തൽ ലംഘനം നടത്തിയതായി റിപ്പോർട്ടുകൾ. നിയന്ത്രണരേഖയിലും അതിർത്തിയിലും പാക് സൈന്യം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർത്തു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടി നൽകി. ഇതിനിടെ രാജസ്ഥാൻ അതിർത്തിയിലെ ബാർമറിൽ ഡ്രോണുകൾ കണ്ടതായി ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങളെ മാത്രമാണെന്ന് ഡിജിഎംഒ വ്യക്തമാക്കി. ഈ സൈനിക നടപടിയിൽ ഒൻപതിലധികം ഭീകരകേന്ദ്രങ്ങൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു. കൊടുംഭീകരനായ അബ്ദുൾ റൗഫ് കൊല്ലപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചു. 35നും 40നും ഇടയിൽ പാക് സൈനികർ കൊല്ലപ്പെട്ടതായും ഡിജിഎംഒ അറിയിച്ചു. സൈന്യം ഭീകരകേന്ദ്രങ്ങൾ തകർത്തതിൻ്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

പാക്കിസ്ഥാനിലെ ഏത് മേഖലയിലും തിരിച്ചടിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് സൈന്യം ശക്തമായ മുന്നറിയിപ്പ് നൽകി. കാര്യങ്ങൾ കൂടുതൽ വഷളാക്കാതിരിക്കാനുള്ള വിവേകം പാക്കിസ്ഥാൻ കാണിക്കണം. കറാച്ചി ആക്രമിക്കാൻ പോലും നാവികസേന സജ്ജമായിരുന്നുവെന്ന് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് വ്യക്തമാക്കി. ഇന്ന് രാവിലെ പാക് ഡിജിഎംഒയെ ശക്തമായി പ്രതിഷേധം അറിയിച്ചതായും നാളെ ഉച്ചയ്ക്ക് 12 മണിക്ക് പാക് ഡിജിഎംഒയുമായി ചർച്ച നടത്തുമെന്നും ഇന്ത്യൻ ഡിജിഎംഒ അറിയിച്ചു.

മുരിദ്കെയിലെ ലഷ്കർ ഇ ത്വയ്ബയുടെ കേന്ദ്രം അജ്മൽ കസബിനെ പരിശീലിപ്പിച്ച സ്ഥലമാണ്. ഒൻപതിലധികം ഭീകരകേന്ദ്രങ്ങൾ തകർത്തെന്നും നൂറിലധികം ഭീകരരെ വധിച്ചെന്നും സൈന്യം സ്ഥിരീകരിച്ചു. കൊടുംഭീകരനായ അബ്ദുൾ റൗഫ് ഈ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായും ഡിജിഎംഒ അറിയിച്ചു.

സൈന്യം ഭീകരകേന്ദ്രങ്ങൾ തകർത്തതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ഓപ്പറേഷൻ സിന്ദൂറിന് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ സൈന്യം മാധ്യമങ്ങൾക്ക് നൽകി. മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് തിരിച്ചടി നടത്തിയതെന്ന് എയർ മാർഷൽ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാൻ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. എട്ടാം തീയതി രാത്രി പോരാട്ടത്തിന് തയ്യാറാണെന്ന സന്ദേശം പാക്കിസ്ഥാൻ നൽകി. ഇതിനെ തുടർന്ന് ഇന്ത്യ തിരിച്ചടി ശക്തമാക്കുകയും പാക്കിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ തകർക്കുകയും ചെയ്തു. ഡ്രോൺ ആക്രമണം നടക്കുമ്പോൾ പാക്കിസ്ഥാൻ യാത്രാവിമാനങ്ങൾ പറത്തിയെന്നും ഇന്ത്യൻ വ്യോമത്താവളങ്ങൾക്ക് നേരെയുള്ള ആക്രമണം ചെറുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Pakistan once again violated the ceasefire along the LoC and border regions in Jammu and Kashmir without provocation. In response, the Indian Army launched Operation Sindoor, targeting terror camps and military facilities across the border. Over nine terror camps were destroyed and more than 100 terrorists were killed, including dreaded terrorist Abdul Rauf. India issued a strong warning, emphasizing its capacity to strike anywhere in Pakistan. The DGMO-level meeting is scheduled for tomorrow at noon.