പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ടവര്‍. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
പ്രിയകഥാകാരന്‍ എം.ടിക്ക് മരണാനന്തരം ലഭിച്ച പത്മ വിഭൂഷണന്‍ മകള്‍ അശ്വതി ഏറ്റുവാങ്ങി. മലയാളത്തിന്റെ ഹൃദയം കീഴടക്കിയ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ജോസ് ചാക്കോ പെരിയപുറത്തിന് പിറന്നാള്‍ സമ്മാനമായി പതഭൂഷണ്‍ പുരസ്‌കാരം. മലയാളത്തനിമയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഒളിംപ്യന്‍ പി.ആര്‍.ശ്രീജേഷ് പത്മഭൂഷണ്‍ സ്വീകരിച്ചത്. സംഗീതജ്ഞ കെ.ഓമനക്കുട്ടിയമ്മ, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരം രാഷ്ട്രപതിയില്‍നിന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യംവഹിച്ചു