**EDS: RPT WITH ADDED POST PRODUCTION** **EDS: THIRD PARTY** In this screenshot from a video on @narendramodi/YT on Saturday, April 26, 2025, Prime Minister Narendra Modi virtually attends a Rozgar Mela event organised for distribution of 51,000 appointment letters among youths. (@narendramodi/YT via PTI Photo)    (PTI04_26_2025_RPT055A)

**EDS: RPT WITH ADDED POST PRODUCTION** **EDS: THIRD PARTY** In this screenshot from a video on @narendramodi/YT on Saturday, April 26, 2025, Prime Minister Narendra Modi virtually attends a Rozgar Mela event organised for distribution of 51,000 appointment letters among youths. (@narendramodi/YT via PTI Photo) (PTI04_26_2025_RPT055A)

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരന്‍റെയും ഹൃദയം തകര്‍ത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും തന്‍റെ ഹൃദയത്തില്‍ അഗാധമായ വേദനയുണ്ടെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചനക്കാര്‍ക്കും ഏറ്റവും കഠിനമായ ശിക്ഷ നല്‍കും. നീതി നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതിനിടെ നിയന്ത്രണരേഖ ലക്ഷ്യമിട്ട് വീണ്ടും പാക് വെടിവയ്പ്പുണ്ടായി. ടുട്മാറി ഗലി, റാംപുര്‍ സെക്ടറിലാണ് വെടിവയ്പ്. തുടര്‍ച്ചയായി മൂന്നാം ദിനവും ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. ഇന്ത്യ കനത്ത തിരിച്ചടി നല്‍കി. ഷോപിയാനിലും പുല്‍വാമയിലും രണ്ട് ഭീകരരുടെ വീടുകള്‍ കൂടി പ്രാദേശിക ഭരണകൂടം തകര്‍ത്തു. കശ്മീര്‍ താഴ്‌വരയില്‍ പിടികൂടേണ്ട തദ്ദേശീയരായ 14 കൊടുംഭീകരരുടെ പട്ടിക സുരക്ഷാസേന തയാറാക്കി. 14 പേരില്‍ മൂന്നുപേര്‍ സുരക്ഷാസേനയുടെ ടോപ് ഹിറ്റ്‌ലിസ്റ്റിലുള്ളവരാണ്.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്താന്‍ സഹായിച്ചത് 15 തദ്ദേശീയരാണെന്ന് കണ്ടെത്തല്‍. ആയുധങ്ങളടക്കം സംഭരിക്കാന്‍ ഇവര്‍ സഹായിച്ചെന്നും സൈന്യം കണ്ടെത്തി. ഭീകരര്‍ക്ക് സഹായം ചെയ്തുനല്‍കിയവരില്‍ അ‍ഞ്ച് പ്രധാനികളെ തിരിച്ചറിഞ്ഞു. ഇവരില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി. സംശയനിഴലിലുള്ള അ‍ഞ്ചുപേരുടെയും ഫോണ്‍ സിഗ്നലുകള്‍ ഭീകരാക്രമണം നടന്ന ദിവസം പഹല്‍ഗാമിലാണെന്നും സ്ഥിരീകരിച്ചു. അതിനിടെ ജമ്മു കശ്മീരില്‍ സാമൂഹ്യപ്രവര്‍ത്തകനെ വീട്ടില്‍ കയറി ഭീകര്‍ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ENGLISH SUMMARY:

Prime Minister Narendra Modi condemns the Pahalgam terror attack, calling it heartbreaking for every citizen. Assures strictest punishment for the perpetrators and promises justice in his Mann Ki Baat address.