**EDS: THIRD PARTY IMAGE** In this screenshot via PMO website on April 24, 2025, Prime Minister Narendra Modi speaks during the National Panchayati Raj Day programme, in Madhubani district, Bihar. (PMO via PTI Photo)(PTI04_24_2025_000137B)

**EDS: THIRD PARTY IMAGE** In this screenshot via PMO website on April 24, 2025, Prime Minister Narendra Modi speaks during the National Panchayati Raj Day programme, in Madhubani district, Bihar. (PMO via PTI Photo)(PTI04_24_2025_000137B)

പഹല്‍ഗാം ആക്രമണത്തില്‍ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ ഭീകരരേയും പിടികൂടും. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കും. ഭീകരവാദികള്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കും. ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ ഭീകര്‍ക്ക് കഴിയില്ല. എന്തു മാര്‍ഗം വേണോ അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി. ബിഹാ‍‍ര്‍ മധുബനിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

 

അതേസമയം, പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ വിലക്കി. അട്ടാരി അതിര്‍ത്തിയിലെ ബീറ്റിങ് റിട്രീറ്റ് നിര്‍ത്താനും ഇന്ത്യ തീരുമാനിച്ചു. പഹല്‍ഗാം ഭീകരാക്രമണം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം വൈകിട്ട് നടക്കും. ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും പങ്കെടുക്കും. 

കോൺഗ്രസിനെ പ്രതിനിധീകരിച്ച് ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പങ്കെടുക്കും. രാജ്യം വിടാൻ നിർദേശിച്ച പാക് ഹൈകമ്മിഷൻ ഉദ്യോഗസ്ഥർക്ക് ഇന്ത്യ നോട്ട് നൽകി. ഡൽഹിയിലെ പാക് ഹൈക്കമിഷന്  മുന്നിൽ വൻ പ്രതിഷേധം നടന്നു. 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷയടക്കമുള്ള വിഷയങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് കോൺഗ്രസ്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിൻ്റെ സുരക്ഷ ചുമതല കേന്ദ്ര സർക്കാരിൻ്റേത്. ഗൗരവതരമായ ഈ സാഹചര്യത്തിൽ സർവകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കേണ്ടത് അത്യാവശ്യമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഭീകരതയെ നേരിടാൻ എല്ലാവരുമായും കൂടിയാലോചന നടത്തി വ്യക്തമായ നയം രൂപീകരിക്കണമെന്നാണ് പാർട്ടി ആവശ്യം. സർക്കാർ വിളിച്ച സർവയോഗത്തിൽ പങ്കെടുക്കുന്ന മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇക്കാര്യങ്ങൾ ഉന്നയിക്കും. ഭീകരതക്കെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം അറിയിച്ചു. ശക്തമായ തിരിച്ചടി ആവശ്യപ്പെട്ടുo ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗം സമയം പാസാക്കി.  

ENGLISH SUMMARY:

Following the Pahalgam terror attack, Prime Minister Narendra Modi delivered a powerful message, stating that all terrorists and their backers will face strict punishment. Speaking at a public event in Madhubani, Bihar, he paid tribute to the victims and assured the nation of strong action.