mobile-phone-03

പ്രതീകാത്മക ചിത്രം

TOPICS COVERED

അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന് പെണ്‍കുട്ടി ഇരുപത് നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരുവിലെ കടുഗൊഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അവന്തിക ചൗരസിയ എന്ന പതിനഞ്ചു വയസ്സുകാരിയാണ് മരിച്ചത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

സ്കൂളില്‍ നടന്ന ക്ലാസ് പരീക്ഷകളില്‍ കുട്ടിക്ക് മാര്‍ക്ക് കുറവായിരുന്നു. മറ്റന്നാള്‍ മുതല്‍ വാര്‍ഷിക പരീക്ഷകള്‍ തുടങ്ങാനിരിക്കുകയാണ്. ഇതിനിടെ പെണ്‍കുട്ടി പഠിക്കാനുള്ള സമയത്ത് ഫോണ്‍ നോക്കിയിരിക്കുന്നത് കണ്ട അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു. തൊട്ടുപിന്നാലെയാണ് അവന്തിക കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. 

വൈറ്റ്ഫീല്‍ഡിലുള്ള ഒരു പ്രൈവറ്റ് സി.ബി.എസ്.ഇ സ്കൂളിലാണ് അവന്തിക പഠിച്ചിരുന്നത്. മധ്യപ്രദേശ് സ്വദേശികളാണ് മരിച്ച പെണ്‍കുട്ടിയും കുടുംബവും. അവന്തികയുടെ പിതാവ് എന്‍ജിനീയര്‍ ആണ്. അമ്മ വീട്ടമ്മയും.  സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A teenage girl ended her life by jumping from a 20-story building after her mother not provided her mobile phone. The tragic incident took place in the jurisdiction of the Kadugodi Police Station in Bengaluru. The deceased has been identified as 15-year-old Avantika Chaurasia. The police have registered a case of unnatural death and are investigating the matter.