ലോകം ഹർഷാരവത്തോടെ പുതുവർഷത്തെ വരവേറ്റപ്പോൾ അന്നത്തിനുള്ള വക കണ്ടെത്താനുള്ള തിരക്കിലായിരുന്നു ഒരു കൂട്ടർ. സുരക്ഷാകാരണങ്ങളാൽ രാജ്യതലസ്ഥാനത്തെ ആഘോഷങ്ങൾ പൊതുവിടത്തിൽ നിന്ന് വീടുകളിലേക്കും ഹോട്ടലുകളിലേക്ക് ഒതുങ്ങിയത് ഇക്കൂട്ടരെ നിരാശരാക്കി. ഡൽഹി കൊണാട്ട് പ്ലേസിൽ നിന്നുള്ള കാഴ്ചകളിലേക്ക്.
തണുപ്പ് സഹിച്ചു നിന്നിട്ടും കച്ചവടം കൂടുതൽ കിട്ടുന്ന പുതുവത്സരപ്പിറവി വരണ്ടു പോയതിന്റെ കാരണം തേടുകയാണ് എഴുപതുകാരി പാറുവും കുടുംബവും. പൊതുയിടത്തിലെ ആഘോഷം വിലക്കിയ തൊന്നും അറിഞ്ഞമട്ടില്ല.
ഭർത്താവിൻറെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ മൂന്നു കുഞ്ഞുങ്ങളുമായി മഹാരാഷ്ട്രയിൽ നിന്ന് ഡൽഹിയിലെത്തിയതാണ്. നല്ല ജോലി നല്ല കിടപ്പാടം അതായിരുന്നു ലക്ഷ്യം. ഇതിനിടെ കുടുംബം വളർന്നു.. ജീവിതം ഇങ്ങനെ ഞെരുങ്ങി നീങ്ങുന്നതിനിടെ വർഷങ്ങൾ നിരവധി കടന്നുപോയി. തെരുവിലെ ഈ ജീവിതത്തിനിടയിൽ എന്ത് പുതുവത്സരപ്പിറവി എന്ന് പാറു.
മകൻ ബിട്ടുവിൻറെ നേതൃത്വത്തിലാണ് കച്ചവടം. സങ്കടം പറച്ചിലൊന്നും ബിട്ടുവിനു താല്പര്യമില്ല. വാങ്ങാൻ എത്തുന്നവരെകാൾ സെൽഫിയും വീഡിയോയും എടുക്കാൻ എത്തുന്നവരാണ് കൂടുതൽ എന്നതാണ്