parlament

TOPICS COVERED

പാര്‍ലമെന്‍റ്  നടപടികളുമായി സഹകരിച്ച് പ്രതിപക്ഷം. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. തൊഴിലാളികളെ പുറത്താക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണെന്നും മന്ത്രി വ്യക്തമാക്കി. സംഭല്‍ കലാപം ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിച്ചു. സംഭല്‍, മിനിമം താങ്ങുവില വിഷയങ്ങളുയര്‍ത്തി പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

രാവിലെ അദാനിക്കെതിരെ പുറത്ത് പ്രതിഷേധമുയര്‍ത്തിയ ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള ഇന്ത്യ സഖ്യ അംഗങ്ങള്‍ സഭയിലെത്തിയത്. പ്രതിഷേധദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ സുരക്ഷജീവനക്കാര്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. സഭ ചേര്‍ന്നയുടന്‍ സംഭല്‍ വിഷയത്തില്‍ അഖിലേഷ് യാദവിനെ സംസാരിക്കാന്‍ അനവദിക്കാഞ്ഞതിനെതിരെ സമാജ്വാദി പാര്‍ട്ടിയംഗങ്ങള്‍ നടുത്തളത്തിലിറങ്ങി, പ്രതിപക്ഷം ഇറങ്ങിപ്പോയി. 

മടങ്ങിയെത്തി ചോദ്യോത്തരവേളയോട് സഹകരിച്ച പ്രതിപക്ഷം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ചു. പത്തുകോടി പേര്‍ പദ്ധതിക്ക് പുറത്തായെന്ന് കെ.സി വേണുഗോപാല്‍.  മിനിമം താങ്ങുവില സംബന്ധിച്ച കൃഷിമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വീണ്ടും പ്രതിപക്ഷം വോക്കൗട്ട് നടത്തി. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ധനസഹായം വൈകുന്നത് രാജ്യസഭയില്‍ പി.സന്തോഷ് കുമാര്‍ എം.പി. ഉയര്‍ത്തിക്കാട്ടി.  

ENGLISH SUMMARY:

Opposition cooperated with the proceedings of the parliament