TOPICS COVERED

ഹരിയാനയിലെ വോട്ടെണ്ണൽ അട്ടിമറി ആരോപണത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകാൻ കോൺഗ്രസ്‌. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടും കോൺഗ്രസിന് മറുപടി ലഭിച്ചിട്ടില്ല. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെയുടെ  വസതിയിൽ നേതാക്കൾ യോഗം ചേർന്നു.  

20 മണ്ഡലങ്ങളിൽ ഇവിഎം ക്രമക്കേട് നടന്നെന്നും ഈ മണ്ഡലങ്ങളിലെ ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്നുമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. ഇന്നലെ പരാതി നൽകിയെങ്കിലും പരിഗണിക്കാം എന്ന മറുപടിയാണ് കമ്മിഷനിൽനിന്ന് ലഭിച്ചത്. ഉടൻ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ  നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് ആലോചന. 

ജനവിധി പാർട്ടിക്ക് അനുകൂലമാണ്, എന്നാൽ EVM ഫലം അട്ടിമറിച്ചുവെന്നാണ് കോൺഗ്രസ്‌ ആരോപണം. തുടർനടപടികൾ തീരുമാനിക്കാൻ രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, ഹരിയാന നിരീക്ഷകരായ അശോക് ഗെലോട്ട്, അജയ് മാക്കൻ, പിസിസി അധ്യക്ഷൻ ഉദയ് ഭൻ എന്നിവർ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു. 

പരാജയത്തിനു പിന്നാലെ പാർട്ടിക്കും ഇന്ത്യ മുന്നണിക്കും അകത്ത് പൊട്ടിത്തെറി തുടരുകയാണ്. അഹിർവാൾ സമുദായത്തെ അവഗണിച്ചുള്ള മുന്നോട്ടുപോകും മുഖ്യമന്ത്രി പദത്തിനായുള്ള തർക്കവുമാണ് പരാജയകാരണമെന്ന്

ഒബിസി വിഭാഗം തലവൻ അജയ് യാദവ് വിമർശിച്ചു.

ENGLISH SUMMARY:

Congress to proceed with legal action on allegations of tampering with counting of votes in Haryana