Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

TOPICS COVERED

ഗവർണർ ലക്ഷ്മൺ ആചാര്യ മണിപ്പൂർ വിട്ടതായി റിപ്പോർട്ടുകൾ.  സംഘർഷ സാഹചര്യം തുടരുകയും രാജഭവന് നേരെ  ആക്രമണം ഉണ്ടാവുകയും ചെയ്തതിനിടെയാണ് നിക്കo .ഗവർണർ ഡൽഹിയിലെത്തി കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയേക്കും. അക്രമ സംഭവങ്ങളിൽ 33 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിതി നിയന്ത്രണവിധേയം എന്ന് പോലീസ് പറയുമ്പോഴും മണിപ്പൂർ  സംഘർഷഭരിതമാണ്. രാജ്ഭവന് നേരെയടക്കം സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് അസമിന്റെ കൂടി ഗവർണറായ ലക്ഷ്മൺ ആചാര്യ ഇംഫാലിൽ നിന്നും ഗുവാഹത്തിലേക്ക് മാറിയത്.

ഇംഫാലിലും മെയ്തേയ് ആധിപത്യമുള്ള താഴ്‌വരയിലും  പ്രതിഷേധം നടത്തിയ വിദ്യാർഥികളുമായി ഗവർണർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.ഡിജിപി രാജീവ് സിങ്ങിനെയും സുരക്ഷാ ചുമതലയുള്ള കുൽദീപ് സിംഗിനെയും നീക്കണമെന്നും സംയുക്ത കമാൻഡിനെ മുഖ്യമന്ത്രിയുടെ കീഴിലാക്കണമെന്നുമാണ് വിദ്യാർഥികളുടെ  ആവശ്യം. സംസ്ഥാനത്തെ സാഹചര്യവും പ്രതിഷേധക്കാരുടെ ആവശ്യങ്ങളും    ഡൽഹിയിലെത്തി ഗവർണർ കേന്ദ്രസർക്കാരിനെ അറിയിച്ചേക്കും. 

രാജ്ഭവന് നേരെ ഉണ്ടായ ആക്രമണത്തിലും സംഘർഷങ്ങളിലും  33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഏഴ് പ്രായപൂർത്തിയാകാത്തവർ പൊലീസ് കസ്റ്റഡിയിലുണ്ട്.  അസം റൈഫിൾസിന് പകരം സിആർപിഎഫിനെ വിന്യസിക്കുന്നത്. കേന്ദ്രം  പുനഃപരിശോധിച്ചില്ലെങ്കിൽ  എല്ലാ അസം റൈഫിൾസ് ക്യാമ്പുകളും സീൽ ചെയ്യുമെന്ന് കുക്കി-സോ അറിയിച്ചു.   ഇംഫാലിൽ ജനക്കൂട്ടം  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്ലക്സ് ബോർഡ് അടിച്ചു തകർത്തു. 

ENGLISH SUMMARY:

Manipur Governor Lakshman Prasad Acharya Leaves For Guwahati