പല സംസ്ഥാനങ്ങളിലും കുറ്റാരോപിതരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിൽ വിമർശനവുമായി സുപ്രീംകോടതി. ഒരാൾ കുറ്റാരോപിതനായതുകൊണ്ട് വീട് തകർക്കുന്നതിന് ന്യായീകരണമില്ലെന്നും കുറ്റക്കാരനാണേലും വീട് തകർക്കാൻ പാടില്ലെന്നുമാണ് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.
അനധികൃത നിർമാണങ്ങൾക്കെതിരെയാണ് നടപടിയുണ്ടാകേണ്ടതെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർക്കുന്നതിനെതിരായ ഹർജികളാണ് കോടതി പരിഗണിച്ചത്. വീടുകൾക്കെതിരെ ബുൾഡോസർ ഉപയോഗിക്കുന്നതിൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറത്തിറക്കും.