ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും.രാവിലെ എട്ടിന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തില്‍ നാലുപേരുടെ സംഘമാണ് തിരച്ചില്‍ നടത്തുക.
നാവികസേനയുടെ മുങ്ങൽ വിദഗ്ധരും തിരച്ചിലിന്‍റെ ഭാഗമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗംഗാവലിപുഴയിലെ അടിയൊഴുക്ക് കുറഞ്ഞതാണ് അനുകൂല ഘടകം.
ഈശ്വര്‍ മല്‍പെ ഇന്നലെ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് പൊങ്ങിയത് അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും കൊണ്ടായിരുന്നു. ഇന്നലെ ഉച്ചയോട് കൂടിയാണ് മല്‍പെ വീണ്ടും തിരച്ചിലിനിറങ്ങുമെന്ന് വാര്‍ത്തകള്‍ വന്നത്. അതുവരെ തിരച്ചിലിനായി നേവിയെത്തുമെന്നായിരുന്നു ഷിരൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ നേവിയെത്തുന്നതില്‍ ജില്ലാ ഭരണകൂടവും കര്‍വാര്‍ എംഎല്‍എയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ആ തീരുമാനം നടന്നില്ലെന്നാണ് വ്യക്തമാകുന്നത്.