ഇന്ത്യ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് രാജ്യത്ത് നടക്കുന്നത്. ‘ഹര്‍ ഘര്‍ തിരംഗ’ കാംപെയിനിനും ഇതോടൊപ്പം തുടക്കമായി. ഓഗസ്റ്റ് 9 ന് ആരംഭിച്ച കാംപയിന്‍ 15 വരെ നീണ്ടുനില്‍ക്കും. വീടുകളിലും ഓഫീസുകളിലും ത്രിവര്‍ണപതാകയുടെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍ഘര്‍ തിരംഗ കാംപെയിന്‍ തുടങ്ങിയിരിക്കുന്നത്. എല്ലാ വീടുകളിലും ത്രിവര്‍ണം എന്നതാണ് ലക്ഷ്യം .
2022ലാണ് ‘ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’ കാംപയിന് തുടക്കമായത്. കാംപയിനി്റെ മൂന്നാം എിഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. ഹര്‍ ഘര്‍ തിരംഗ കാംപയിന്റെ ഔദ്യോഗിക വെബ്സൈറ്റ് പേജില്‍ ത്രിവര്‍ണപതാകക്കൊപ്പമുള്ള ഒരു സെല്‍ഫിയും അപ്‌ലോഡ് ചെയ്ത് കാംപയിനില്‍ പങ്കാളികളാകാം. പ്രൊഫൈല്‍ ചിത്രം മാറ്റിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാംപയിനിന് എക്സിലൂടെ തുടക്കം കുറിച്ചത്. എല്ലാവരും തങ്ങളുടെ പ്രൊഫൈല്‍ മാറ്റി കാംപെയിന്റെ ഭാഗമാകാനും ഇന്ത്യന്‍ പതാകയ്ക്ക് ആദരമേകാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വീടുകളില്‍ പതാക ഉയര്‍ത്തിയ ശേഷം സെല്‍ഫിയെടുത്ത് harghartiranga.com സൈറ്റിലാണ് അപ്‌ലോഡ് ചെയ്യുക. ശേഷം പേരും വിവരങ്ങളും നല്‍കിയ ശേഷം കാംപയിനില്‍ പങ്കെടുത്തിന്റെ ഭാഗമായ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
കാംപെയിന്റെ ഭാഗമായി വിവിധ തലത്തിലുള്ള റാലികളും തിരംഗ യാത്രകളും മാരത്തോണും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കര്‍ ഇന്ന് ഭാരത് മണ്ഡപത്തില്‍ നിന്നുള്ള ബൈക്ക് റാലിക്ക് തുടക്കം കുറിച്ചു. വികസിത ഭാരതത്തിനോടുള്ള ആദരമാണ് ഈ ആഘോഷപരിപാടികളെന്ന് ധന്‍കര്‍ പറഞ്ഞു. ഭാരത് മണ്ഡപത്തില്‍ നിന്നാരംഭിച്ച റാലി ഇന്ത്യാ ഗേറ്റ് കടന്ന് മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തിലാണ് അവസാനിപ്പിച്ചത്. ഹര്‍ ഘര്‍ തിരംഗ കാംപയിനൊപ്പം ത്രിവര്‍ണ കോളര്‍ ട്യൂണും രാജ്യത്ത് സജീവമായിക്കഴിഞ്ഞു. മൊബൈലുകളില്‍ കോളര്‍ ട്യൂണായി ഇപ്പോള്‍ തിരംഗ കോളര്‍ട്യൂണ്‍ കേള്‍ക്കാം.