Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

വിനേഷ് ഫോഗട്ടിനെ അയോഗ്യതയെ ചൊല്ലി രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി അംഗങ്ങള്‍ അറങ്ങിപ്പോയി. ചെയറിനോട് കയര്‍ത്ത ടി.എം.സി. അംഗം ഡെറക് ഒബ്രയാനെ ഉപരാഷ്ട്രപതി ശക്തമായ ഭാഷയില്‍ ശാസിച്ചു. 

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത് രാജ്യസഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ട് പി.സന്തോഷ് കുമാറും വി.ശിവദാസനുമാണ്  നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയം അനുവദിക്കാന്‍ ആവില്ലെന്നു സഭ നിയന്ത്രിച്ചിരുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു.  ഒച്ചയെടുത്ത ഡെറിക് ഒബ്രയാനോട് ജഗ്ദീപ് ധന്‍കര്‍ പൊട്ടിത്തെറിച്ചു. ഇനി ആവര്‍ത്തിച്ചാല്‍ പുറത്താക്കുമെന്നും മുന്നറിയിപ്പ്. 

പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. രാജ്യം മുഴുവന്‍ വിനേഷ് ഫോഗട്ടിനൊപ്പമാണെന്നും പ്രതിപക്ഷം വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ ആരോപിച്ചു.  

ENGLISH SUMMARY:

Clash in Rajya Sabha over Vinesh Phogat; The opposition left