നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയില്‍ എന്‍ടിഎയ്ക്ക് മേൽ കുറ്റം ചാരി കൈകഴുകി കേന്ദ്ര സർക്കാർ. ക്രമക്കേടിന് കാരണം എന്‍ടിഎ. ഗ്രേസ് മാർക്ക് നൽകൽ പതിവില്ലാത്ത രീതി. കോച്ചിങ്ങ് സെൻ്ററുകളാണ് പ്രതിഷേധത്തിന് പിന്നിലെന്നും കുറ്റപ്പെടുത്തൽ. ക്രമക്കേടിൽ എൻടിഎ ഗോധ്രയിൽ 30ഉം പട്നയിൽ 17ഉം വിദ്യാര്‍ഥികളെ ഡിബാർ ചെയ്തു. ഇതിനിടെ കേസെടുത്ത് അന്വേഷണമാരംഭിച്ച സിബിഐ സംഘത്തിന് നേരെ ബീഹാറിൽ ആക്രമണമുണ്ടായി.
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെയും പ്രതിപക്ഷം വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി മുറവിളി കൂട്ടുകയും ചെയ്യവെ എന്‍ടിഎക്ക് മേൽ കുറ്റം ചാരി രക്ഷാപ്പെടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. എൻടിഎ മാനദണ്ഡങ്ങൾ പാലിക്കാതെ പരീക്ഷ നടത്തിയതാണ് ക്രമക്കേടിന് കാരണം. ഗ്രേസ് മാർക്ക് നൽകുന്ന രീതി പതിവില്ലാത്തത്. പരീക്ഷ തുടങ്ങാൻ വൈകിയാൽ സമയം നൽകുകയാണ് വേണ്ടത് എന്നുമാണ് വിദ്യാഭ്യാസ മന്ത്രാലത്തിന്റെ വിശദീകരണം. വിദ്യാർഥികളെയും രക്ഷിതാക്കളെയും തെരുവിൽ ഇറക്കി പ്രതിഷേധിപ്പിക്കുന്നത് ഒരു കൂട്ടം കോച്ചിങ്ങ് സെൻ്ററുകളാണ് .മാർക്ക് കുറഞ്ഞ വിദ്യാർഥികൾ ഉള്ള ഇത്തരം കോച്ചിങ്ങ് സെൻ്ററുകൾ പുന പരീക്ഷ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
അതേസമയം ക്രമക്കേടിൽ കർശന നടപടികളുമായി മുന്നോട്ട് പോവുകയാണ് എൻഎ,ഗോധ്രയിൽ 30 ഉം പട്നയിൽ 17 ഉം മറ്റിടങ്ങളിലായി 63 ഉം വിദ്യാർഥികളെ ഡിബാർ ചെയ്തു.ഇവർക്കിനി സർക്കാർ പരീക്ഷകളൊന്നും എഴുതാനാകില്ല. 5 സംസ്ഥാനങ്ങളിലെ 7 കേന്ദ്രങ്ങളിലായി നടത്തിയ 1563 വിദ്യാർഥികൾക്കുള്ള നീറ്റ് പുന പരീക്ഷക്ക്750 വിദ്യാർഥികൾ ഹാജരായില്ല ഛണ്ഡിഗഢിൽ വിദ്യാർഥികളാരും പരീക്ഷക്ക് എത്തിയില്ലല്ല. ഗ്രേസ് മാർക്ക് ഒഴിവാക്കിയാലും ഉയർന്ന മാർക്കുള വിദ്യാർഥികളാണ് ഇവരിൽ കൂടുതലും എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ കേസെടുത്ത് അന്വേഷണം ആരംഭിച്ച സിബിഐ സംഘം പട്നയിൽ ആക്രമിക്കപ്പെട്ടു. അക്രമികൾ കാർ തകർത്തു.4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.