court-hammer

TOPICS COVERED

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അടിവസ്​ത്രം അഴിച്ചുമാറ്റ‌ുകയും അവളുടെ മുമ്പില്‍ സ്വയം നഗ്നവാവുകയും ചെയ്​തത് ബലാല്‍സംഗ ശ്രമമല്ലെന്ന വിചിത്രവിധിയുമായി രാജസ്ഥാന്‍ ഹൈക്കോടതി. എന്നാലിത് പെണ്‍കുട്ടിയുടെ അന്തസിനെ ഹനിക്കുന്നതാണെന്ന നിരീക്ഷണവും കോടതി നടത്തി. 33 വര്‍ഷം പഴക്കമുള്ള കേസിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി. കേസിലെ അതിജീവിതയ്​ക്ക് സംഭവസമയത്ത് ആറ് വയസ് മാത്രമായിരുന്നു പ്രായം. പെണ്‍കുട്ടിയുടെ മുത്തശ്ശിയാണ് കേസ് കൊടുത്തത്. 

വാട്ടര്‍ ബൂത്തില്‍ വെള്ളം കുടിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയായിരുന്നു പ്രതി ബലമായി പിടിച്ചുകൊണ്ടുപോയതത്. പ്രതി പെണ്‍കുട്ടിയുടെ വസ്​ത്രങ്ങള്‍ അഴിച്ചുമാറ്റികയും സ്വയം നഗ്നനാവുകയും ചെയ്​തുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടി ഒച്ചവച്ചതോടെ ശബ്ദം കേട്ടെത്തിയ ആളുകള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സമയം പ്രതി കടന്നുകളഞ്ഞു.  

എന്നാലിത് ഐപിസി 376, 511 പ്രകാരമുള്ള കുറ്റമല്ലെന്നും ബലാല്‍സംഗ ശ്രമമായി കാണാനാവില്ലെന്നുമാണ് കോടതി പറഞ്ഞത്. ബലാല്‍സംഗ ശ്രമമെന്ന് പറയണമെങ്കില്‍ 'തയാറെടുപ്പിനും' അപ്പുറം പോകണമെന്നും ജസ്റ്റിസ് ദണ്ഡ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പറഞ്ഞു. ബലാല്‍സംഗ ശ്രമത്തിനുള്ള കുറ്റങ്ങള്‍ ചേര്‍ക്കണമെങ്കില്‍ മൂന്ന് ഘട്ടങ്ങള്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കൃത്യം ചെയ്യാനുള്ള ഉദ്ദേശമുണ്ടാകല്‍, കൃത്യം ചെയ്യാനുള്ള തയാറെടുപ്പുകള്‍, കൃത്യം ചെയ്യാനുള്ള മനപ്പൂര്‍വമായ ശ്രമങ്ങള്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളും കോടതി വിശദീകരിച്ചു. 

'ദാമോദർ ബെഹ്‌റ വേഴ്‌സ് ഒഡീഷ', 'സിട്ടു വേഴ്‌സ് രാജസ്ഥാൻ' മുതലായ കേസുകളും ഇതിനൊപ്പം ദണ്ഡ് എടുത്തുകാട്ടി. ഈ കേസുകളില്‍ അതിജീവിതകള്‍ എതിര്‍ത്തിട്ടും പ്രതികള്‍ നിര്‍ബന്ധപൂര്‍വം അവരുടെ വസ്​ത്രം അഴിക്കുകയും ബലാല്‍സംഗത്തിന് ശ്രമിക്കുകയും ചെയ്​തു. ഈ കേസുകളെയാണ് ബലാല്‍സംഗം ശ്രമങ്ങളായി ഹൈക്കോടതി നിരീക്ഷിച്ചത്. 

ENGLISH SUMMARY:

Rajasthan Court says undressing a minor is not attempted rape