panoor-dyfi

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഡി വൈ എഫ് ഐ പ്രാദേശിക നേതാവടക്കം രണ്ടു പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അതിനിടെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട  ഷെറിന്റെ വീട് സി പി എം നേതാക്കൾ സന്ദർശിച്ചത് പാർട്ടിയെ വെട്ടിലാക്കി.

 

പാനൂർ ബോംബ് സ്ഫോടനത്തിൽ പങ്കില്ലെന്ന് സി പി എം ആവർത്തിക്കുന്നതിനിടെയാണ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവും കേസിൽ അറസ്റ്റിലായത്.ഡിവൈഎഫ്ഐ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിയായിരുന്ന അമൽ ബാബുവിനെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. ഇയാൾ സ്ഫോടനം നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാറും ചെറുവാഞ്ചേരി  എൽ സി അംഗം എ അശോകനും സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദർശിച്ച ദൃശ്യങ്ങളാണ് ഇന്ന് പുറത്തു വന്നത്.

 

കൂത്തുപറമ്പ് എം എൽ എ കെ പി മോഹനൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന്  ഇന്നും  ആവർത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മരിച്ചയാളുടെ വീട്ടിൽ പാർട്ടി പ്രാദേശിക നേതാക്കൾ സന്ദർശിച്ച വിവരം അറിഞ്ഞില്ലെന്നും വ്യക്തമാക്കി

 

അതെസമയം സി പി എം നേതാക്കൾ ഷെറിന്റെ വീട് സന്ദർശിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും സംസ്കാരത്തിലടക്കം പാർട്ടി ഔദ്യോഗികമായി ഒന്നും ചെയ്തിട്ടില്ലെന്നും പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള മനോരമ ന്യൂസിനോട് പറഞ്ഞു ബോംബ് നിർമാണത്തിന്റെ ഗൂഡാലോചനയിൽ ബംഗലൂരിൽ നിന്ന് ഭാഗമായ മിഥുന്റെ അറസ്റ്റും ഇന്ന് പൊലീസ് രേഖപ്പെടുത്തി. ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് അറിയാൻ കൂത്തുപറമ്പ് പാനൂർ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡ് ഇന്ന്  വ്യാപക പരിശോധനയും നടത്തി. പാനൂർ ബോംബ് സ്ഫോടനത്തെപ്പറിയുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ഒരു ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും പറയുന്നില്ല,  ബോബ് ആർക്ക് വേണ്ടി ഉണ്ടാക്കി ? എന്തിന് ? 

 

Panur bomb blast: DYFI leader arrested