thrissur-murder
ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷത്തിൽ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ മനക്കൊടി സ്വദേശി അക്ഷയ് ആണ് കൊല്ലപ്പെട്ടത്.  21 വയസായിരുന്നു.  മൂർക്കനാട് ആലുംപറമ്പിൽ രാത്രി 7 മണിയോടെയായിരുന്നു അക്രമം.  ശിവക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം.  ആക്രമണത്തിൽ ഏഴു പേർക്കാണ് കുത്തേറ്റത്. ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഉൾപ്പെട്ട സംഘമാണ് അക്രമികളെന്ന് പൊലീസ് പറയുന്നു. മൂർക്കനാട് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.