ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഗുസ്തി ഫെഡറേഷന് മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ് യാദവിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തെ വിജേന്ദര്‍ നേരത്തെ പിന്തുണച്ചിരുന്നു. 2019 ലാണ് വിജേന്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അക്കൊല്ലം സൗത്ത് ഡല്‍ഹിയില്‍ നിന്ന് ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചുവെങ്കിലും ബിജെപിയുടെ രമേഷ് ബിദുരിയോട് പരാജയപ്പെട്ടിരുന്നു. ഇക്കുറി ഹേമമാലിനിക്കെതിരെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് വിജേന്ദറിന്റെ പാര്‍ട്ടി മാറ്റം.
Boxer Vijender Singh Switches From Congress To BJP