സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ.ശൈലജ. സ്ത്രീ എന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ലൈംഗിക ചുവയുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് തന്റെ ചിത്രങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്നെന്നും ശൈലജ പറഞ്ഞു. പ്രചാരണത്തിലെ അധാര്‍മികതയ്ക്കെതിരെയാണ് പരാതി നല്‍കിയതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംഘടിത സൈബര്‍ ആക്രമണമാണ് ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും സംശയിക്കുന്നു. ഇത്തരം അധിക്ഷേപങ്ങൾക്ക് യുഡിഎഫ് സ്ഥാനാർഥി കൂട്ടുനിൽക്കുന്നുവെന്നും മാന്യമായ പ്രചാരണ രീതി സ്വീകരിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും തയ്യാറാകണമെന്നും എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പുറമേ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറൽ എസ് പി, ജില്ലാ കലക്ടർ എന്നിവർക്കും പരാതി കൈമാറിയിട്ടുണ്ട്.
KK Shailaja filed complaint with the Election Commission demanding action against defamatory remarks on social media.