ഇടുക്കിയിൽ കാട്ടുപന്നി അക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്ക്. ശാന്തൻപാറ സ്വദേശി ഷിബു കുമാറിനാണ് പരുക്കേറ്റത്. ശാന്തൻപാറയിൽ നിന്നും പത്തേക്കർ ഭാഗത്തേക്ക് യാത്രക്കാരുമായി പോയ ഓട്ടോയ്ക്കാണ് കാട്ടു പന്നി വട്ടം ചാടിയത്. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ മുൻവശം തകർന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരുക്കുകൾ കൂടാതെ രക്ഷപെട്ടു.
Wild boar attacked an auto rickshaw