കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവിലയെന്ന ആവശ്യമുയര്‍ത്തി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കരുതെന്ന് നാട്ടുകാരോട് നിര്‍ദേശിച്ച് ഹരിയാന പൊലീസ്. കര്‍ഷകര്‍ക്ക് ട്രാക്ടര്‍, ക്രെയിന്‍, മണ്ണുമാന്തി യന്ത്രം എന്നിവ നല്‍കരുതെന്നാണ് പൊലീസ് നിര്‍ദേശം. പ്രതിഷേധത്തിനായി ഇവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരം വാഹനങ്ങളും യന്ത്രങ്ങളും സമരസ്ഥലത്ത് നിന്നും മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അതേസമയം ബാരിക്കേഡ് നീക്കിയില്ലെങ്കില്‍ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
സമരം തുടരുന്ന കര്‍ഷകരില്‍ നിന്ന് യന്ത്രങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിന് കത്ത് നല്‍കി. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയവരെ അതിര്‍ത്തിയില്‍ നിന്ന് മാറ്റണമെന്നും മാധ്യമപ്രവര്‍ത്തകരെ ഒരു കിലോമീറ്റര്‍ അകലെ മാത്രമേ അനുവദിക്കാവൂവെന്നും പഞ്ചാബ് പൊലീസിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Seize all earthmoving equipment at borders,Haryana police to Punjab police