Makana-Operation

TAGS

ബേലൂര്‍ മഖ്ന ദൗത്യം ദൗത്യം വീണ്ടും പ്രതിസന്ധിയില്‍. ആന മണ്ണുണ്ടി ഭാഗത്തുനിന്ന് നീങ്ങി. ദൗത്യസംഘം ഡ്രോണ്‍ ഉപയോഗിച്ച് ആനയെ നിരീക്ഷിക്കുന്നുണ്ട്. ആനയുടെ ദൃശ്യം വനംവകുപ്പിന് ലഭിച്ചു. മൂന്ന് കുങ്കി ആനകളെ മണ്ണുണ്ടി വനത്തിലെത്തിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അതേസമയം, വന്യജീവി ആക്രമണങ്ങൾക്കെതിരെ വയനാട്ടിൽ  പ്രതിഷേധം തുടരുകയാണ്. കാട്ടാനയെ പിടികൂടാൻ വനം വകുപ്പ് നടത്തുന്ന ശ്രമങ്ങൾ കണ്ണിൽ പൊടിയിടലാണ് എന്ന് ആരോപിച്ചാണ് പ്രതിഷേധം. പുൽപ്പള്ളി ഫോറസ്റ്റ് ഓഫിസിലേക്കും നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. കർഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. വനംമന്ത്രിയുടെ വസതിയിലേക്ക് തിരുവനന്തപുരത്ത് യുഡിഎഫ് എംഎൽഎമാർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു.