മലയാളത്തിന്റെ സ്വരവസന്തം ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം. ഗാനഗന്ധര്‍വന്റെ എണ്‍പത്തിനാലാം പിറന്നാള്‍ മലയാളനാടിന് ആ നാദസപര്യയ്ക്കുള്ള ഗുരുവന്ദനവേളയാണ്. കാലങ്ങളെയും തലമുറകളെയും ഒരു സ്വരംകൊണ്ട് ചേര്‍ത്തുകെട്ടിയ ആ സംഗീതജീവിതം സാര്‍ഥകമാക്കിയത് ഈ നാടിന്റെ സംഗീതാഭിരുചികളെക്കൂടിയാണ്.
ഒരു സ്വരം... നമ്മുടെ തന്നെ ഇന്നലെകളെ ഓര്‍മപ്പെടുത്തുന്ന ഒരു സ്വരം. ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ഓരോ മലയാളിയും ജീവിതഘട്ടങ്ങളെ ഗാനങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ അതെല്ലാം ഈ ഒറ്റ സ്വരത്തിലാവും. ആ സ്വരസാധനയ്ക്ക് മുന്നില്‍ തോറ്റുപോയവര്‍ ഒരുപാടുണ്ട്. പോറല്‍ ഏല്‍പ്പിക്കാനാവാതെ പോയ കാലം. വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കാന്‍ പദങ്ങളില്ലാതെപോയ ഭാഷ, കീഴടക്കാനൊരുമ്പെട്ട് കീഴ്പ്പെട്ടുപോയ ഈണങ്ങള്‍. കെ.ജെ.യേശുദാസ് മനുഷ്യസാധ്യമായ കല്‍പനകള്‍ക്കെല്ലാമപ്പുറം ഒരു വിസ്മയമായതിന് ഉത്തരമില്ല..ഇപ്പൊഴും.
ഗന്ധര്‍വസ്വനംതൊട്ട ഈണങ്ങളെല്ലാം പിറവിയില്‍തന്നെ സുകൃതംപൂകി. തലമുറകള്‍ ആ സുകൃതഗീതികള്‍ നെഞ്ചേറ്റി ഏറ്റുപാടി. അതിലെല്ലാം ഈ നാടിന്റെ ജീവിതമുണ്ടായിരുന്നു. യേശുദാസ് പാടിയപ്പോഴെല്ലാം വരികള്‍ സംഗീതംപോലെ തരളമായി. ഈണം കാവ്യംപോലെ മധുരതരവും. മലയാള ചലച്ചിത്രഗാനശാഖയ്ക്ക് സിദ്ധിച്ച പുണ്യം
Singer KJ Yesudas birthday