Tn-waste

തമിഴ്നാട് തിരുനെൽവേലിയില്‍ ഗതാഗതം തടസപ്പെടുന്ന രീതിയില്‍ മാലിന്യം തള്ളിയതില്‍ കേരളത്തിനോട് വിശദീകരണം ആവശ്യപ്പെട്ട്  ദേശീയ ഹരിത ട്രൈബ്യൂണല്‍. ജസ്റ്റിസ് പുഷ്പ സത്യനാരായണയും, വിദഗ്ധ അംഗം സത്യഗോപാൽ കോർളപതിയും അടങ്ങുന്ന ദക്ഷിണ ബെഞ്ചാണ് ഉത്തരവിട്ടത്. കഴിഞ്ഞ ഒക്‌ടോബർ 7നാണ് കേരളത്തിൽ നിന്നുള്ള 10 ടൺ പ്ലാസ്റ്റിക്ക്, ആശുപത്രി, ഗാർഹിക മാലിന്യങ്ങൾ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിക്ക് സമീപം തള്ളിയത്. ഇളയാർകുളത്ത് ഗ്രാമപാതയില്‍ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്തവിധം റോഡിനു നടുവിലും മാലിന്യം തള്ളിയിരുന്നു. ഇവയില്‍ നിന്ന് ലഭിച്ച മരുന്ന് ബില്ലുകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് നിന്നുള്ള മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. 

 

നേരത്തെ കേരളത്തിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാടിന്റെ അതിർത്തി ഗ്രാമങ്ങളിൽ തള്ളുന്നത് സംബന്ധിച്ച് ട്രൈബ്യൂണലില്‍ സമാനമായ കേസുണ്ട്. 2021 മുതൽ എൻ.ജി.ടി അന്വേഷിക്കുന്ന മറ്റൊരു കേസിൽ, മാലിന്യം തള്ളുന്നത് സംബന്ധിച്ച് തമിഴ്‌നാട്ടിലെയും കേരളത്തിലെയും മലിനീകരണ നിയന്ത്രണാധികാരികൾ, സംയുക്തമായി സ്വീകരിച്ച നടപടിയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് ട്രിബ്യൂണൽ നിർദേശിക്കുകയും ചെയ്തു

 

10 tons of plastic dumped on Tirunelveli road; An explanation was sought from Kerala