cyclonewarningarabiansea-06
അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം 24 മണിക്കൂറില്‍ ചുഴലിക്കാറ്റായും ഞായറാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബിപര്‍ജോയ് എന്നു പേരിട്ടിരിക്കുന്ന  ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ പെയ്യും. കാലവര്‍ഷം സജീവമാകാനും കാരണമാകും. കേരള , ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി.