Bodh Gaya: Tibetan spritual leader Dalai Lama gives blessings to devotees in Bodh Gaya, Sunday Jan 1, 2023. (PTI Photo) (PTI01_01_2023_000054A)
ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ രൂക്ഷ വിമര്‍ശനം. ബുദ്ധമതത്തെ വേരോടെ ഇല്ലാതാക്കാനുള്ള ൈചനയുടെ ശ്രമം നടപ്പിലാകില്ലെന്ന് ദലൈലാമ ബിഹാറിലെ ബോധ് ഗയയില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു. പത്മസംഭവ പ്രതിമ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ത്തത് ചൂണ്ടിക്കാട്ടിയാണ് ദലൈലാമയുടെ പരാമര്‍ശം. ബുദ്ധസന്യാസി മഠങ്ങള്‍ ചൈന തകര്‍ക്കുന്നു. വിശ്വാസികള്‍ക്ക് വിഷം നല്‍കുന്നു. ചൈനീസ് സര്‍ക്കാര്‍ സാധ്യതമായതെല്ലാം ചെയ്തിട്ടും ബുദ്ധമതം അതിജീവിക്കുന്നു. കുറച്ചുപേരെ അപായപ്പെടുത്തിയതുകൊണ്ട് ബുദ്ധമതം അപകടത്തിലാകില്ലെന്ന് ദലൈലാമ പറഞ്ഞു.
China trying to destroy Buddhism: Dalai Lama