reju-sivadas-2

 

റവന്യൂ ജില്ലാ കലോത്സവ മത്സരഫലങ്ങളിൽ അട്ടിമറിക്ക് ശ്രമം. തിരുവനന്തപുരം ജില്ലാ കലോത്സവത്തിലെ വിധി കർത്താക്കളുടെ പാനൽ പുറത്തായതായി സൂചന. മത്സരഫലം അനുകൂലമാക്കാൻ വിധികർത്താക്കളെ സ്വാധീനിക്കാൻ തന്നെ ചിലർ സമീപിച്ചതായി  നിരവധി കലോത്സവങ്ങളിലെ വിധികർത്താവു കൂടിയായ നാടക സംവിധായകൻ വെളിപ്പെടുത്തി. സ്വാധീനിക്കാൻ ശ്രമിക്കുന്ന ഓഡിയോ സംഭാഷണവും മനോരമ ന്യൂസിന് ലഭിച്ചു.

 

ജില്ലാ തലത്തിൽ മത്സരിക്കുന്ന മൈം ടീമിന്റെ  ചുമതലക്കാരൻ ഷായും നാടക ടീമിന്റെ  സംവിധായകൻ റെജുവും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. രഹസ്യമായി സൂക്ഷിക്കേണ്ട വിധി കര്‍ത്താക്കളുടെ പട്ടിക പുറത്തായതും പിന്നാമ്പുറ കളികള്‍ക്ക് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ലെങ്കില്‍ പ്രതിഭയുളള കുട്ടികളുടെ വര്‍ഷങ്ങളുടെ അധ്വാനമാണ് മത്സരിക്കുംമുമ്പ് വിധിക്കപ്പെടുന്നത്. 

 

Attempt to subvert revenue district kalolsavam results; Judge with disclosure