v-sivankutty

ഗവർണർ ഏകാധിപതിയെപോലെ പെരുമാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നു. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയാണെന്നും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി ഇടുക്കി പീരുമേട്ടിൽ പറഞ്ഞു. 

 

Content Highlight: Governor, Education Minister