സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി. അമിതമായ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. ക്ലാസ് സമയത്ത് കുട്ടികളെ മറ്റുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് അനുവദിക്കില്ലെന്നും മന്ത്രി. സ്കൂളുകളിൽ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുസ്വീകാര്യവും കുട്ടികള്‍ക്ക് സൗകര്യവും ഉളളതാവണം യൂണിഫോം. സൗകര്യങ്ങളുളള സ്കൂളുകള്‍ അപേക്ഷ നല്‍കിയാല്‍ മിക്സഡ് സ്കൂളുകളാക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25ന് തുടങ്ങും. പ്രവേശന നടപടികള്‍ മറ്റന്നാള്‍ ആരംഭിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.