ആര് വോട്ടു തന്നാലും എൽഡിഎഫ് സസന്തോഷം സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ശക്തമായ രാഷ്ട്രീയ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് നടക്കുപോൾ നാലാം മുന്നണി എന്നു പറഞ്ഞാൽ ഒന്നും നടക്കില്ല.
ജനങ്ങൾ ബോധമില്ലാത്തവരാണോ. സമ്പത്തു കൊണ്ട് രാഷ്ട്രീയത്തെ കീഴടക്കാൻ പറ്റുമോ. സ്വതന്ത്ര വേഷം കെട്ടിയിറങ്ങുന്നവർ സ്ഥായിയല്ല. മുൻപ് പറ്റിയ തെറ്റ് തിരുത്താൻ തൃക്കാക്കരയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ശിവൻ കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.